പാരിസ്: 2007ല്‍ തന്റെ ആറാമത്തെ വയസില്‍ ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെന്ന പട്ടം തേടിയെത്തിയ മിടുമിടുക്കിയാണ് തൈലെനെ ബ്ലോന്‍ഡിയ. 11 വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ചരിത്രം ആവര്‍ത്തിക്കപ്പെടുകയും ലോകത്തിലെ ഏറ്റവും സുന്ദരിയായ യുവതിയെന്ന സ്ഥാനം ബ്ലോന്ഡിയയെ തേടിയെത്തിയിരിക്കുകയുമാണ്. സൗന്ദര്യത്തിന്റെ സര്‍വ സവിശേഷതകളും ഒരുമിച്ച് ചേര്‍ന്ന ഫ്രഞ്ച് മോഡലാണ് ബ്ലോന്‍ഡിയ. ടിസി കാന്ഡ്ലേര്സ് 2018 ആന്വല്‍ അവാര്‍ഡ്സ് ലിസ്റ്റില്‍ ബ്ലോന്‍ഡിയ ഒന്നാം സ്ഥാനത്തെത്തി കിരീടം ചൂടിയിരിക്കുകയാണ്. 1990ലാണ് ഈ അവാര്‍ഡ് ആരംഭിച്ചിരുന്നത്. ഏറ്റവും വൈവിധ്യമാര്‍ന്ന ബ്യൂട്ടി അവാര്‍ഡെന്ന നിലയില്‍ ഇതിന് പെരുമകളേറെയുണ്ട്.
ഈ വര്‍ഷം ഈ അവാര്‍ഡിന്റെ പ്രഖ്യാപനം നടത്തിക്കൊണ്ടുള്ള വീഡിയോ രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് മില്യണിലധികം പേരാണ് കണ്ടിരിക്കുന്നത്. ഈ വര്‍ഷം അമേരിക്കന്‍-ഫിലിപ്പിനോ അഭിനേത്രിയായ ലില സോബെറാനോ നാലാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഇസ്രയേലി മോഡലായ യായില് ഷെല്‍ബിയ മൂന്നാംസ്ഥാനത്താണെത്തിയിരിക്കുന്നത്. റണ്ണര്‍ അപ്പായിത്തീര്ന്നിരിക്കുന്നത് തായ് വാനീസ് സിംഗറായ ചൗ ട്സു യുവാണ്. തനിക്ക് സൗന്ദര്യ കിരീടം ചൂടിയതില്‍ സന്തോഷം രേഖപ്പെടുത്തി ബ്ലോന്‍ഡിയ ഇന്‍സ്റ്റാഗ്രാമിലൂടെ രംഗത്തെത്തിയിരുന്നു.