ഒത്തു തീര്‍പ്പിന് പോകേണ്ട കാര്യം സിപിഐഎമ്മിനില്ല. ആരോപണം പാര്‍ട്ടിക്ക് എതിരായ പ്രചാരവേലയാണ്.
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉന്നതങ്ങളിലേക്ക് പോകാതിരിക്കാന്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തമാണ്. സോളാര്‍ കേസില്‍ സമരത്തിന് ശേഷമാണ് ജുഡീഷണല്‍ അന്വേഷണം പ്രഖ്യാപിച്ച ഉത്തരവ് ഇറങ്ങിയത്.
അത് സമരത്തിന്റെ വിജയമാണെന്നും ജയരാജന്‍ പ്രതികരിച്ചു. എല്‍ഡിഎഫിന്റെ സോളാര്‍ വിഷയത്തിലെ സെക്രട്ടറിയേറ്റ് വളയല്‍ സമരം തീര്‍ത്തത് ഒരു ഫോണ്‍കോള്‍ വഴിയെന്ന് വെളിപ്പെടുത്തലിലാണ് ജയരാജന്റെ പ്രതികരണം.