ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ പോലീസ് കോണ്ഡസ്റ്റബിളിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി പോലീസ് ഫോഴ്സിലെ കോണ്‍സ്റ്റബിളായ ദിനേശ് ആണ് കൊല്ലപ്പെട്ടത്. നരേന്ദര്‍ (30), സാഹില്‍ ഏലിയാസ് കന്ദി (22), നിതേഷ് (22), അംകിത് (22) എന്നിവരാണ് ദിനേശിനെ ക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
കടം നല്കിയ പണം തിരികെ ചോദിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ദിനേശിന്റെ കുടുംബ സുഹൃത്തായ നരേന്ദര്‍ ടാക്സി വാങ്ങുന്നതിനായി 8 ലക്ഷം രൂപ ദിനേശിന്റെ കയ്യില്‍ നിന്നും കടം വാങ്ങിയിരുന്നു. ഈ പണം തിരികെ നല്‍കണമെന്ന് പല തവണ തിരികെ നല്‍കണമെന്ന് നരേന്ദറിനോട് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ദിനേശിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നത്. ഇതിനായി കൂട്ടു പ്രതിയായ സാഹിലിന് അഞ്ച് ലക്ഷം രൂപ നല്‍കിയെന്ന് പ്രതി വെളിപ്പെടുത്തിയതായി രോഹിണിയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
നവംബര്‍ 28 ന് 11.40 ഓടെ വീടിന് പുറത്ത് പോയ നരേന്ദര്‍ ദിനേശിനെ ഫോളോ ചെയ്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ആക്രമിക്കുകയായിരുന്നു. പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.