കാഞ്ഞിരപ്പള്ളി : അങ്കനവാടിയില്‍ കയറിയ കള്ളന് മോഷ്ടിച്ചത് ആറ് രൂപ. അങ്കനവാടിയില്‍ സൂക്ഷിച്ചിരുന്ന
കുടുക്കപൊട്ടിച്ചാണ് മോഷണം നടത്തിയത്. അങ്കനവാടിക്കുള്ളില് സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കുടുക്ക കീറിയാണ് ഇതില്‍ സൂക്ഷിച്ചിരുന്ന ആറ് രൂപ മോഷ്ടിച്ചത്. അങ്കനവാടിയില്‍ നിന്ന് മറ്റൊന്നും മോഷ്ടിക്കാന്‍ ആകാത്തത് കൊണ്ടാകാം ഇത്തരത്തിലൊരു മോക്ഷണം കള്ളനെ പ്രേരിപ്പിച്ചത്. അങ്കനവാടി ജീവനക്കാര്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.