കോഴിക്കോട് : കോഴിക്കോട്ട് ബാലുശ്ശേരിയില്‍ വീടിനുമുകളില്‍ അത്യാധുനിക സംവിധാനങ്ങളോടു കൂടിയ അത്യാധുനിക കള്ളനോട്ടടി യന്ത്രം പോലീസ് കണ്ടെത്തി. കട്ടിലിനടിയില്‍ നോട്ടടിക്കുന്ന പേപ്പര്‍ കണ്ടെത്തി. വീട്ടുടമയടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുടമ ബാലുശ്ശേരി മീത്തലെ മണിഞ്ചേരി മുത്തു എന്ന രാജേഷ് കുമാര്‍ (45), വൈറ്റില തെങ്ങുമല് വില്‍വര്‍ട്ട് (43), കോഴിക്കോട് നല്ലിളം താനിലശ്ശേരി വൈശാഖ് (24) എന്നിവരെയാണ് സിഐ സുഷീറും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് അടിച്ചിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരുന്നതായി പോലീസ് പറഞ്ഞു.