അര്‍ജന്റിന : അര്‍ജന്റീന ബേനസ് എയറിസില് നടക്കുന്ന ജി 20 ഉച്ചകോടിക്ക് ഇന്ന് തുടക്കമാകും. ആഗോള സമ്പദ്വ്യവസ്ഥകള്ക്കിടയില് സഹകരണം വര്‍ദ്ധിപ്പിക്കുക എന്നതാണ് രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. ആഗോളതാപനം അടക്കമുള്ള വിഷയങ്ങള്‍ 19 രാഷ്ട്രത്തലവന്‍മ്മാര്‍ പങ്കെടുക്കുന്ന ഉച്ചകോടിയുടെ പരിഗണനയ്ക്ക് വരും. ജി-20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ സുരക്ഷാക്രമൂകരണങ്ങളുടെ ഭാഗമായി നേരത്തെത്തന്നെ തദ്ദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. കനത്ത സുരക്ഷയിലാണ് ബേനസ് എയറിസ് നഗരം. ജപ്പാന് പ്രസിഡന്റ് ഷിന്‍സോ ആബെ, ഡൊണാള്‍ഡ് ട്രംപ് എന്നിവരുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ചൈനീസ് പ്രധാനമന്ത്രി ഷി ജിങ്പിങ് - ട്രംപ് എന്നിവരുടെ കൂടിക്കാഴ്ച ലോകം ഉറ്റുനോക്കുന്ന ഒന്നാണ്. മുഹമ്മദ് ബിന്‍ സല്മാന് ട്രംപുമായും പ്രത്യേക കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.