കോട്ടയം : കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന് (കെആര്‍ഡിഎസ്എ) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതത്വത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ജില്ലാ പ്രസിഡന്റ് എഡി അജീഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം കെആര്‍ഡിഎസ്എ സംസ്ഥാന ട്രഷറര്‍ ജി സുധാകരന് നായര്‍ ഉദ്ഘാടനം ചെയ്ു. ജോലി ഭാരമനുസരിച്ച് സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കുക, താഴെക്കിടയിലുള്ള ജീവനക്കാരുടെ പ്രമോഷന് ക്വാട്ട വര്‍ദ്ധിപ്പിക്കുക, ഡ്രൈവര്‍ ലാസ്റ്റ് ഗ്രേഡ് തസ്തികകള്‍ സംരക്ഷിക്കുക, കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക എന്നീ വിഷയങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
സംസ്ഥാന കമ്മിറ്റിയംഗം എംജെ ബെന്നിമോന്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംആര്‍ രഘുദാസ്,ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പ്രകാശ് എന്‍ കങ്ങഴ, കെആര്‍ഡിഎസ്എ ജില്ലാ സെക്രട്ടറി പിഡി മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.