1986 മുതലാണ് അടിമത്ത സമ്പ്രദായം നിറുത്തലാക്കിയ ദിനം ആചരിച്ചു വരുന്നത്. ലോകത്ത് നിലനിന്നിരുന്ന അതി ക്രൂരവും പൈശാചികവുമായിരുന്ന ഒരു സമ്പ്രദായമായിരുന്നു അടിമത്തം. ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിക്കപ്പെടുന്ന കേരളത്തിലും ഇത്തരം സമ്പ്രദായം നിലനിന്നിരുന്നു. താഴെക്കിടയിലുള്ള ഒരു സമൂഹത്തിന്റെ അവകാശങ്ങളെയെല്ലാം ഇല്ലാതാക്കി അവരെ ക്രൂരമായി പീഢിപ്പിക്കപ്പെട്ടിരുന്നകാലം. ഇതിനെതിരെ ധാരാളം നവോത്ഥാന നായകന്മാര് രംഗത്തെത്തി അഹോരാത്രം കഷ്ടപ്പെട്ടതിന്റെ ഫലമായാണ് ഈ സമ്പ്രദായം നിറുത്തലാക്കപ്പെട്ടത്. അടിമത്തം നിറുത്തലാക്കുന്നതിനു സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ സ്മാരകമായി 2004 ല്‍ യുണൈറ്റഡ് ജനറല്‍ അസംബ്ലി അന്താരാഷ്ട്ര വര്‍ഷമായി പ്രഖ്യാപിച്ചു.