തിരുവനന്തപുരം : സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്ററികളും അനുവദിച്ചതില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല കോടതിയില്‍. ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്കും എക്സൈസ്മന്ത്രിക്കും എതിരായാണ് വിജിലന്‍സ് കോടതിയില്‍ പ്രതിപക്ഷം ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി ജനുവരി പത്തിന് കോടതി പരിഗണിക്കും. ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതില്‍ വന്‍ അഴിമതി നടന്നുവെന്ന് ഹര്‍ജി സമര്‍പ്പിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബ്രൂവറി വിഷയത്തില്‍ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കുമെതിരെ അന്വോഷണത്തിന് അനുമതി തേടി നിരവധി തവണ കത്തുകള്‍ നല്‍കിയിരുന്നു. എന്നാല്‍ കത്തുകളെല്ലാം ഗവര്‍ണര്‍ പി സദാശിവം തള്ളിയിരുന്നു.