ബെയ്ജിംഗ് : പാമ്പിനെ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ പീഢിപ്പിച്ച യുവാവിന് അതേ പാമ്പിന്റെ കടിയേറ്റ് ദാരുണാന്ത്യം. ചൈനയിലെ ജിയാഷി പ്രവിശ്യയിലെ ഹോട്ടലിലാണ് സംഭവം. വ്യാഴാഴ്ച ഇയാള്‍ യുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയും പാമ്പിനെ കാണിച്ച് പീഢനത്തിനിരയാക്കുകയും ചെയ്തു. അതിനുശേഷം പാമ്പിനൊപ്പം ബാത്ത് ടബ്ബില്‍ കളിക്കുന്നതിനിടയിലാണ് ഇയാള്‍ക്ക് കടിയേറ്റത്. പാമ്പു കടിയേറ്റിട്ടും പ്രാഥമിക ചികിത്സ തേടാതെ കിടന്നുറങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുനിന്നു രക്ഷപ്പെട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് തനിക്കുണ്ടായ ദാരുണാനുഭവം അറിയിച്ചു. ഇതേത്തുടര്‍ന്ന് വിവരം പോലിസില്‍ അറിയിക്കുകയും ചെയ്തു. പുലര്‍ച്ചെ ഹോട്ടലിലെത്തിയ പോലിസാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം പാമ്പുകടിയേറ്റതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിതീകരിച്ചു.