പാനൂര്‍ : പാനൂരിലെ രണ്ടു വിദ്യാര്‍ത്ഥികളുടെ തിരോധാനം ഏവരെയും പരിഭ്രാന്തരാക്കി, അടുവില് സംഭവങ്ങളുടെ മറനീക്കി പെണ്‍കുട്ടികളെ മലപ്പുറം തിരൂരിലെ ഒരു ലോഡ്ജില്‍ നിന്നും പോലീസ് കണ്ടെത്തി. 5 ദിവസങ്ങളായി ലോഡ്ജില്‍ ഒളിച്ചുതാമസിച്ചു വരികയായിരുന്നു. ലോഡ്ജിലെ ജീവനക്കാര്‍ക്ക് സംശയം തോന്നി വിവരം പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടികളെ കണ്ടെത്താനായത്. കസ്റ്റഡിയില്‍ എടുത്ത ഇരുവരെയും പാനൂരിലെത്തിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും സ്വന്തം ഇഷ്ടപ്രകാരം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. കുട്ടിക്കാലം മുതല്‍ ഉറ്റസുഹൃത്തുക്കളായിരുന്നു. ഒളിച്ചോടുന്നതിന് മുമ്പ് ദൃശ്യയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ഇതിലുള്ള വിരോധമാണ് രണ്ടുപോരെയും ഒളിച്ചോടാന്‍ പ്രേരിപ്പിച്ചതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.