
പൊന്‍പള്ളി : വിജയപുരം ഗ്രാമപഞ്ചായത്തില്‍ എട്ടു പേരടങ്ങുന്ന പാടശേഖര സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന വിള മഹോത്സത്തിന്റെ ഉദ്ഘാടനം ബഹു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. 28 വര്‍ഷങ്ങളായി തരിശായി കിടക്കുന്ന 20 ഏക്കര്‍ പാടശേഖരങ്ങള്‍ അവ ഏറ്റെടുത്ത് കൃഷി ചെയ്യുവാനായി വാര്‍ഡ് മെമ്പര്‍ രജനി സന്തോഷിന്റെ നേതൃത്വത്തില്‍ അനില്‍ അടയ്ക്കാക്കുളം, ജോസഫ് ആന്റണി എന്നിവരടക്കം എട്ടുപേരടങ്ങുന്ന പാടശേഖര സമിതി രൂപീകരിച്ചു. സമിതിയുടെ ആഭിമുഖ്യത്തില്‍ പാടശേഖരങ്ങള്‍ ഏറ്റെടുത്ത് മികച്ച വിജയം കൈവരിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് സമിതി പ്രവര്‍ത്തനം ആരംഭിച്ചതെന്ന് രജനി സന്തോഷ് പറഞ്ഞു. മികച്ച വിജയം കൈവരിക്കാനായാല്‍ കൂടുതല്‍ നെല്‍പ്പാടങ്ങള്‍ ഏറ്റെടുത്ത് പദ്ധതി വിപുലീകരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

അഡ്വ. അനില്‍കുമാര്‍, പഞ്ചായത്ത് പ്രതിഡന്റ്,വൈസ് പ്രസിഡന്റ്, ബ്ലോക്ക് മെമ്പര്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.